adhar

ന്യൂഡൽഹി:ജനന, മരണ രജിസ്ട്രേഷനുകൾക്ക് ആധാർ നമ്പർ നിർബന്ധമല്ലെന്ന്

രജിസ്ട്രാർ ജനറൽ അറിയിച്ചു. 1969ലെ ആർ.ബി.ഡി നിയമപ്രകാരമാണ് ജനന,മരണ രജിസ്ട്രേഷൻ നടത്തുന്നത്. ആധാർ നമ്പർ ഉൾപ്പെടുത്തണമെന്ന ഭേദഗതി വരുത്തിയിട്ടില്ല. തിരിച്ചറിയൽ രേഖകളുടെ കൂട്ടത്തിൽ വേണമെങ്കിൽ അപേക്ഷകന് ആധാർ സമർപ്പിക്കാവുന്നതാണ്. ഇത് നിർബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.