study

 ലോകബാങ്ക് സഹായത്തോടെയുള്ള 'സ്‌റ്റാർസ്' പാഠ്യപദ്ധതിക്ക് അംഗീകാരം

 സ്‌റ്റാർസ് പദ്ധതിക്ക് 3700 കോടി ലോകബാങ്ക് സഹായം

 കേരളം അടക്കം ആറ് സംസ്ഥാനങ്ങളിൽ നടപ്പാക്കും

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കാൻ ലോകബാങ്ക് സഹായത്തോടെയുള്ള സ്‌റ്റാർസ് (സ്ട്രെന്തനിംഗ് ടീച്ചിംഗ് ലേണിംഗ് ആൻഡ് റിസൾട്ട്സ് ഫോർ സ്‌റ്റേറ്റ്‌സ്) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 5718 കോടി രൂപയുടെ പദ്ധതിക്ക് 3700 കോടിരൂപയാണ് ലോകബാങ്ക് സഹായം ലഭിക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിനാണ് പദ്ധതി നടത്തിപ്പ് ചുമതല. പദ്ധതിക്കുകീഴിൽ പരാഖ് എന്ന പേരിൽ ദേശീയ മൂല്യനിർണയ കേന്ദ്രം നിലവിൽ വരും.

സ്‌റ്റാർസ് പദ്ധതി

 കേരളം, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽ

 ഗുജറാത്ത്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസാം- എ.ഡി.ബി സഹായത്തോടെ മറ്റൊരു പദ്ധതി

 വിദ്യാഭ്യാസ ഗുണനിലവാരം പരിഷ്‌കരിക്കാനുള്ള വിവിധ നടപടികളിൽ കേന്ദ്ര സഹായം

 മനുഷ്യ നിർമ്മിത ആരോഗ്യ ദുരന്തങ്ങളിൽ സഹായിക്കൽ, സ്‌കൂൾ പൂട്ടൽ - തകരാറ് സംഭവിക്കൽ എന്നിവയിൽ സഹായം, അടിസ്ഥാന സൗകര്യങ്ങൾ നൽകൽ, വിദൂര പഠനത്തിനുള്ള സാങ്കേതിക സഹായം ഉറപ്പാക്കൽ.

പരാഖ് കേന്ദ്രം

ദീക്ഷാ, ഷാഗുൻ വെബ്പോർട്ടലുകൾ വഴി സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ മൂല്യം നിർണയം ചെയ്യൽ, അനുഭവങ്ങൾ മറ്റു സംസ്ഥാനങ്ങളുമായി പങ്കിടൽ, സാങ്കേതിക വർക് ‌ഷോപ്പുകൾ സംഘടിപ്പിക്കൽ, സ്‌കൂളുകൾ സന്ദർശിക്കൽ, സമ്മേളനങ്ങൾ സംഘടിപ്പിക്കൽ.

സംസ്ഥാന തലത്തിൽ

കുട്ടികളെ സ്‌കൂളുകളിലെത്തിക്കൽ, അടിസ്ഥാന വിദ്യാഭ്യാസം നൽകൽ, പഠന മൂല്യ നിർണയ സംവിധാനം മെച്ചപ്പെടുത്തൽ, അദ്ധ്യാപന നിലവാരം മെച്ചപ്പെടുത്തൽ, സ്‌കൂളുകളിൽ തൊഴിൽ പരിശീലനം ഉറപ്പാക്കൽ.