
ന്യൂഡൽഹി: ഹാഥ്‌രസിലെ സാസ്‌നി ഗ്രാമത്തിൽ നാലുവയസുകാരിയെ ബന്ധുവും അയൽക്കാരനുമായ യുവാവ് ബലാത്സംഗം ചെയ്തു. ഇയാളെ ഭൂത്പുരയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് മുന്നിലിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ, മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് പ്രതി സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട്, വീട്ടുമുറ്റത്ത് കുട്ടിയെ തിരികെ എത്തിച്ചു. വൈകിട്ട് കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. കുട്ടി തന്നെയാണ് പ്രതിയുടെ പേര് പൊലീസിനോട് പറഞ്ഞതും.