
ന്യൂഡൽഹി: ലോക്‌താന്ത്രിക് ജനതാദൾ പാർട്ടി നേതാവ് ശരത് യാദവിന്റെ മകൾ സുഭാഷിണി രാജ് റാവു കോൺഗ്രസിൽ ചേർന്നു. അസുഖബാധിതനായ ശരത് യാദവ് തിരഞ്ഞെടുപ്പിൽ സജീവമല്ലാത്തതിനാൽ മഹാമുന്നണിയുടെ പോരാട്ടത്തിന് ശക്തിപകരാൻ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം അണിചേരാനാണ് കോൺഗ്രസിൽ ചേർന്നതെന്ന് സുഭാഷിണി രാജ് പറഞ്ഞു. മധേപുരജില്ലയിലെ ബീഹാർഗഞ്ച് മണ്ഡലത്തിൽ സുഭാഷണിക്ക് കോൺഗ്രസ് ടിക്കറ്റ് നൽകുമെന്ന് സൂചനയുണ്ട്. എൽ.ജെ.പി നേതാവും മുൻ എം.പിയുമായ കാലി പാണ്ഡയും ഇന്നലെ കോൺഗ്രസിൽ ചേർന്നു. ഇദ്ദേഹം മുൻ കോൺഗ്രസുകാരനാണ്.