
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകാശ്മീരിനും ലഡാക്കിനും അഞ്ചുവർഷത്തേക്ക് 520 കോടി രൂപയുടെ പ്രത്യേക പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ദീനദയാൽ അന്ത്യോദയ യോജന പ്രകാരമാണ് പാക്കേജ് അനുവദിച്ചത്.