modi-and-shah

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തിൽ വർദ്ധനവുണ്ടായെന്ന് കണക്കുകൾ. അതേസമയം അമിത് ഷായുടെ ആസ്തി കുറഞ്ഞു. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ആസ്തി വിവര സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കാണിത്.

പ്രധാനമന്ത്രിക്ക് 36 ലക്ഷം കൂടി

 മൊത്തം ആസ്തി 2.85 കോടി രൂപ

 കഴിഞ്ഞ വർഷം 2.49 കോടി രൂപ

 വർദ്ധനവ് ബാങ്ക് പലിശകളിൽ നിന്നുള്ള ലാഭം

 കൈവശം 31,450 രൂപ

 എസ്.ബി.ഐയിൽ 3,38,173 രൂപയുടെ നിക്ഷേപം

 1,50,957 രൂപയുടെ എൽ.ഐ.സി പോളിസി

കൈമാറ്റം ചെയ്യാവുന്ന ആസ്തി 1.75 കോടി രൂപയ്ക്ക് മുകളിൽ

 വായ്പയെടുത്തിട്ടില്ല

 സ്വന്തമായി വാഹനങ്ങളില്ല

 45 ഗ്രാം ഭാരമുള്ള നാല് സ്വർണമോതിരങ്ങൾ കൈവശമുണ്ട് (മൂല്യം 1.50 ലക്ഷം രൂപ)

 ഗാന്ധിനഗറിൽ വീട് ഉൾപ്പടെയുള്ള ഭൂമിക്ക് 1.1 കോടി രൂപയാണ് മൂല്യം. മോദിയുൾപ്പടെ മൂന്ന് അവകാശികളുണ്ട്.

അമിത്ഷായുടെ ആസ്തി 3.67 കോടി കുറഞ്ഞു

 ആസ്തി 28.63 കോടി രൂപ (കഴിഞ്ഞ വർഷം 32.3കോടി)

 ഷെയർ മാർക്കറ്റിലെ ഇടിവിൽ ആസ്തി കുറഞ്ഞു

 ഗുജറാത്തിൽ 10 ഇടങ്ങളിലായി സ്വത്തുക്കളുണ്ട്.

 കൈയിൽ ആകെ 15,814 രൂപ

 ബാങ്ക് ബാലൻസും ഇൻഷുറൻസ് പോളിസികളിലുമായി 1.04 കോടി രൂപയും

 13.47 ലക്ഷം രൂപയുടെ പെൻഷൻ പോളിസി

 സ്ഥിര നിക്ഷേപ പദ്ധതികളിൽ 2.79 ലക്ഷം രൂപയും

 44.47 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ

 12.10 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കളും

 15.77 ലക്ഷം രൂപയുടെ ബാദ്ധ്യത