death-raveendran-chennilo

തിരുവനന്തപുരം: പ്രമുഖ റേഡിയോ പ്രക്ഷേപകനും കവിയും ഗാനരചയിതാവും ഓർക്കിഡ് കർഷകനും ഗവേഷകനുമായ രവീന്ദ്രൻ ചെന്നിലോട് (68) നിര്യാതനായി. സംസ്‌ക്കാരം നടത്തി. കുറച്ചു നാളുകളായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം ചെന്നിലോട് ചരുവിളവീട്ടിൽ സ്വാതന്ത്ര്യസമരസേനാനി നാണു ആചാരിയുടെയും തങ്കമ്മയുടെയുയും മകനാണ്.ആകാശവാണി തിരുവനന്തപുരം നിലയത്തിൽ 35 വർഷത്തെസേവനത്തിനു ശേഷം പ്രോഗ്രം എക്‌സിക്യൂട്ടീവായി വിരമിച്ചു. മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം പരമ്പരയായി പ്രക്ഷേപണം ചെയ്തത് ഏറെ ജനപ്രീതി നേടിരുന്നു. മൂവായിരത്തോളം റേഡിയോ ഡോക്യുമെന്ററികൾക്ക് രൂപം നൽകി. മികച്ച റേഡിയോ പരിപാടികൾക്ക് ആറു തവണ ദേശീയ പുരസ്‌ക്കാരം ലഭിച്ചു.കവിയും ഗാനരചയിതാവുമാണ്.പണ്ടേ തുറന്നിട്ട ജാലകം ആണ് കവിതാസമാഹാരം.

തിരുവനന്തപുരത്ത് ആർഷശ്രീ ഓർക്കിഡ് ഫാം സ്ഥാപിച്ചു. തായ് വാൻ, ശ്രീലങ്ക, തായ് ലാൻഡ്, ഹോങ്കോംഗ് എന്നിവിടങ്ങളിൽ ഓർക്കിഡ് പ്രഭാഷണം നടത്തിയിട്ടുണ്ട്. ഭാര്യ:മംഗള രവീന്ദ്രൻ, മകൾ:ആർഷ,മരുമകൻ: വൈശാഖ് രാജഗോപാൽ