bihar-election

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റിലും പ്രതിപക്ഷ മഹാസഖ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇന്നലെ കോൺഗ്രസ് 49 സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കി. വാത്മീകി നഗർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പർവേഷ് കുമാർ മിശ്രയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

ഒക്ടോബർ 28, നവംബർ 3, 7 തീയതികളിലായി മൂന്നുഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആർ.ജെഡി, കോൺഗ്രസ്, ഇടതുകക്ഷികൾ എന്നിവരുൾപ്പെട്ട സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആണ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നാണ് തേജസ്വിയുടെ പ്രഖ്യാപനം.