
ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ തത്‌സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാർ യാദവ് എന്നിവർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.
പദവി ദുരുപയോഗം ചെയ്ത് റെഡ്ഡി സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.