covid

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. നേരത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മോത്തിലാൽ വോറ, അഭിഷേക് സിംഗ് തുടങ്ങിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പ്രശസ്ത ബോളിവുഡ് ഗായകൻ കുമാർ സാനുവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തെ കാണാൻ അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു അദ്ദേഹം. മുംബയിലെ വസതിയിൽ ഹോം ക്വാറന്റൈനിലാണ് അദ്ദേഹം.