s-a-bobde


ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

'മഹാരാഷ്ട്ര എത്ര വലിയ സംസ്ഥാനമാണെന്ന് നിങ്ങൾക്ക് ബോദ്ധ്യമുണ്ടോ?ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്ത് മരിച്ചുവെന്നതിനാൽ അവിടെ ഭരണം നടക്കുന്നില്ലെന്നാണോ പറയുന്നതെന്ന്' ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ചോദിച്ചു.

'ഇത്തരം ആവശ്യവുമായി സുപ്രീംകോടതിയിലേക്ക് വരേണ്ടതില്ല. സിവിലിയൻ എന്ന നിലയിൽ ഹർജിക്കാരന് രാഷ്ട്രപതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും" സുപ്രീംകോടതി വ്യക്തമാക്കി.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം, നടി കങ്കണ റണൗട്ടിന്റെ കെട്ടിടം പൊളിച്ച സംഭവം എന്നിവയുടെ വെളിച്ചത്തിൽ മഹാരാഷ്ട്രയിൽ ഭരണസംവിധാനം തകരാറിലാണെന്നും അതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ അസാധുവാക്കി രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.