
ന്യൂഡൽഹി: ലാവ‌്ലിൻ കേസ് സുപ്രീംകോടതി നവംബർ അഞ്ചിന് പരിഗണിക്കും. തെളിവുകളും രേഖകളും ഹാജരാക്കാനായി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച മാറ്റിവയ്ക്കണമെന്ന് സി.ബി.ഐ അപേക്ഷ നൽകിയിരുന്നു. കേസിന്റെ വസ്തുതകൾ അടങ്ങിയ സമഗ്രമായ നോട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് നേരത്തെ കോടതി നിർദേശിച്ചിരുന്നു. ഈ നോട്ട് സമർപ്പിക്കാനാണ് കൂടുതൽ സമയം സി.ബി.ഐ. തേടിയത്. ജസ്റ്റിസ് യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.