
ന്യൂഡൽഹി: സുരക്ഷാ ഭീഷണി കാരണം ഡൽഹിയിലേക്ക് താമസം മാറണമെന്ന ആവശ്യവുമായി ഹാഥ്‌രസ് പെൺകുട്ടിയുടെ കുടുംബം രംഗത്ത്. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് താമസവും ഡൽഹിയിലേക്ക് മാറണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. സഹായം അഭ്യർത്ഥിച്ച് സർക്കാരിനെയും സമീപിച്ചിട്ടുണ്ട്. എവിടെയായിരുന്നാലും സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സഹോദരൻ പറഞ്ഞു. പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഗ്രാമത്തിൽ നിന്ന് മേൽജാതിക്കാർ ഒറ്റപ്പെടുത്തുകയാണെന്ന് കുടുംബം നേരത്തെ വെളിപ്പെടുത്തിയിരുന്നു.