bjp-leader-shot-dead

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ഫിറോസാബാദ് മണ്ഡലം വൈസ് പ്രസിഡന്റ് ഡി.കെ. ഗുപ്തയാണ് കൊല്ലപ്പെട്ടത്. മൂന്നുപേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കട പൂട്ടി വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ ഗുപ്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തുണ്ട്ല മണ്ഡലത്തിൽ ബി.ജെ.പി പ്രചാരണത്തിൽ സജീവമായിരുന്നു ഡി.കെ ഗുപ്ത. രാഷ്ട്രീയവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചു.