covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു.കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ആദ്യമായി എട്ടു ലക്ഷത്തിന് താഴെ എത്തിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചത്തെ കണക്ക്പ്രകാരം 7,95,087 ആണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗികളുടെ എണ്ണത്തിന്റെ 10.70 ശതമാനം മാത്രമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70816 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 87.78 ശതമാനമായി ഉയർന്നു. രാജ്യത്തെ മരണ നിരക്ക് 1.52 ശതമാനം മാത്രമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,212 രോഗികൾ. 837 മരണവും റിപ്പോർട്ട് ചെയ്തു.