hathras

ന്യൂഡൽഹി: ഹാഥ്‌രസ് പെൺകുട്ടിയുടെ വീട്ടിലെത്തിയ സി.ബി.ഐ സംഘം കുടുംബാംഗങ്ങളെ വീണ്ടും അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തു. അമ്മയേയും സഹോദരനെയുമാണ് ദീർഘ നേരം ചോദ്യം ചെയ്തത്. കേസിലെ സാക്ഷി ചോട്ടുവിന്റെ മൊഴിയുടെയും പെൺകുട്ടിയുടെ ഫോൺ കോൾവിവരങ്ങളുടെയും അടിസ്ഥാനത്തിലാണിതെന്നാണ് സൂചനകൾ. ഒക്ടോബർ 13നും സി.ബി.ഐ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.