siddique-kappan

ന്യൂഡൽഹി: ഹാഥ്‌രസിലേക്ക് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ മറ്റൊരു കേസ് കൂടി ചുമത്തി യു.പി പൊലീസ്. ഒക്ടോബർ നാലിന് ഹാഥ്‌രസിലെ ചന്ദപ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിലാണ് കാപ്പനെയും ഒപ്പം അറസ്റ്റിലായ മറ്റു മൂന്നുപേരെയും പ്രതി ചേർത്തത്. അന്യായമായി സിദ്ദിഖിനെ അറസ്റ്റ് ചെയ്തതിൽ കടുത്ത പ്രതിഷേധം നടക്കുന്നതിനിടെയിലാണിത്.

അഴിമുഖം ലേഖകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറിയും കൂടിയായ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.മുരളീധരൻ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഡൽഹിയിൽ നിന്ന് കാറിൽ ഹാഥ്‌രസിലേക്ക് പോകുന്നതിനിടെ ഒക്ടോബർ അഞ്ചിന് വൈകിട്ടാണ് മഥുര ടോൾപ്ലസായ്ക്ക് സമീപം വെച്ച് കാപ്പനെയും മറ്റുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം.