covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. മരണം 1.15 ലക്ഷത്തോടടുത്തു. ഇന്നലെ 61,871 പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,033 മരണം. അതേസമയം ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറയുകയാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 7,83,311 രോഗികളാണ് രാജ്യത്തുള്ളത്. ആകെ രോഗികളുടെ 10.45 ശതമാനമാണ് ഇത്.

ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 65,97,209 ആണ്. 88.03 ശതമാനമാണ് രോഗമുക്തി നിരക്ക്.