ferula-asafoetida

ന്യൂഡൽഹി: മലയാളികൾക്ക് പ്രിയപ്പെട്ട സാമ്പാറിനും രസത്തിനും രുചി പകരുന്ന കായം ഇന്ത്യയിൽ കൃഷി ചെയ്ത് ഉല്പാദിപ്പിക്കാൻ ശ്രമം. മരുന്നുകളിലെ അവശ്യ ഘടകവും ഇന്ത്യൻ കറിക്കൂട്ടുകളിലെ ചേരുവയുമായ കായം 900 കോടിയിലേറെ രൂപയ്ക്ക് ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് നിലവിൽ.

ഫെറൂല അസഫോയിറ്റിഡ എന്ന മരത്തിന്റെ കറയിൽ നിന്നുൽപാദിപ്പിക്കുന്നതാണ് കായം.

വരണ്ടതും തണുപ്പുള്ളതുമായ പ്രത്യേക കാലാവസ്ഥയിൽ വളരുന്ന കായച്ചെടി ഇന്ത്യയിൽ കൃഷി ചെയ്യാനുള്ള ശ്രമം ഇത്രയും കാലം പരാജയപ്പെട്ടിരുന്നു.

ഹിമാചൽ പ്രദേശിലെ ക്വാറിംഗ് ജില്ലയിലെ ലാഹുൽ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം കായവിത്തുകൾ മുളപ്പിച്ച് കൃഷി തുടങ്ങി. കേന്ദ്ര കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിലുള്ള പാലംപൂരിലെ ഹിമാലൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോ റിസോഴ്സസിനാണ് (ഐ.എച്ച്.ബി.ടി) ചുമതല.

കായച്ചെടി: ഫെറൂല അയഫോയിറ്റിഡ (Ferula Asafoetida)

അമ്പെല്ലിഫെറെ ഫാമിലി (Umbelliferae)

കുറ്റിച്ചെടി, നീണ്ടകാലം വളരും, പൂക്കളും കായും അവസാന കാലത്ത്

കായം: വേരുകളിൽ നിന്നെടുക്കുന്ന എണ്ണമയമുള്ള അരക്കിൽ നിന്ന്

 കൃഷി: ഇറാൻ,അഫ്‌ഗാനിസ്ഥാൻ (ഡിമാൻഡ് അഫ്ഗാൻ കായത്തിന്)

ഇന്ത്യയിലെ കൃഷി:

 ഇറാനിൽ നിന്ന് ആറ് തരം വിത്തുകൾ എത്തിച്ച് ലാബുകളിൽ മരുഭൂമിയിലേതിന് സമാന കാലാവസ്ഥയിൽ പരീക്ഷണം. 20 ദിവസങ്ങൾക്ക് ശേഷം മുളപൊട്ടി.

 ലാഹുൽ ഗ്രാമത്തിലെ കൃഷി 500 ഏക്കറിൽ

 ഉത്തരാഖണ്ഡ്, ലഡാക്, അരുണാചൽപ്രദേശ് മേഖലകളിൽ വ്യാപിപ്പിക്കും

വിപണി

 ലോകത്തെ 40 ശതമാനം കായം ഉപഭോഗം ഇന്ത്യയിൽ

 100 ഗ്രാമിന് വില 300 രൂപ മുതൽ 1000 രൂപ വരെ

 നിലവിൽ 1200 ടണ്ണോളം ഇറക്കുമതി.