
ന്യൂഡൽഹി: ട്രക്ക് മോഷണത്തിന് അറസ്റ്റിലായ കള്ളൻ ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷൻ വളപ്പിൽ നിന്ന് അതേ ട്രക്കുമായി സ്ഥലംവിട്ടു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.തിങ്കളാഴ്ച രാവിലെ കള്ളൻ നേരെ പൊലീസ് സ്റ്റേഷനിലെത്തി വളപ്പിൽ നിറുത്തിയിട്ടിരുന്ന ട്രക്കുമായി സ്ഥലംവിടുകയായിരുന്നു. ട്രക്കിന്റെ സുരക്ഷയ്ക്കായി ഉടമ ഒരാളെ നിറുത്തിയിരുന്നു. ഇയാളെ മർദ്ധിച്ചാണ് ട്രക്കുമായി കടന്നതെന്ന് പൊലീസ് പറയുന്നു.
അതി വിദഗ്ദ്ധ മോഷ്ടാവാണ് പ്രതിയെന്നും 20ലേറെ ട്രക്ക് മോഷണ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു.