
ന്യൂഡൽഹി: ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന് നേരെ ചെരിപ്പേറ്. ഔറംഗബാദ് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. കുട്ടുംബ മണ്ഡലത്തിലെ ആർ.ജെ.ഡി സ്ഥാനാർത്ഥിയുടെ പ്രചരണത്തിനെത്തിയ തേജസ്വി സ്റ്റേജിലിരിക്കുകയായിരുന്നു. ആദ്യമെറിഞ്ഞ ചെരിപ്പ് തേജസിക്കരികിലൂടെയും രണ്ടാമത്തെ ചെരിപ്പ് മടിയിലും ചെന്ന് പതിച്ചു.
സംഭവത്തെ അവഗണിച്ച തേജസ്വി പരിപാടി പൂർത്തിയാക്കി മടങ്ങി. ആരാണ് ചെരിപ്പെറിഞ്ഞതെന്ന് വ്യക്തമല്ല.