
ന്യൂഡൽഹി: ആദ്യ ഘട്ട ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 31 ശതമാനം പേർക്കെതിരെയും ക്രിമിനൽ കേസുകൾ. ബലാത്സംഗം, കൊലപാതകകുറ്റം ഉൾപ്പെടെ 244 സ്ഥാനാർത്ഥികൾക്കെതിരെ (23 ശതമാനം) ഗുരുതര ക്രിമിനൽ കേസുകളുണ്ട്. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്. 29 സ്ഥാനാർത്ഥികൾക്കെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിന് കേസുണ്ട്. ഇതിൽ മൂന്നു പേർക്കെതിരെ ബലാത്സംഗ കുറ്റമാണ്.
കൊലപാതക കുറ്റത്തിന് കേസുള്ളവർ 21, കൊലപാതക ശ്രമത്തിന് 62 പേർക്കെതിരെയും കേസ്.
1064 സ്ഥാനാർത്ഥികളിൽ 375 പേരും കോടീശ്വരന്മാരാണ്. ആർ.ജെ.ഡിയുടെ 39, ജെ.ഡി.യുവിലെ 31,ബി.ജെ.പിയിലെ 24, എൽ.ജെ.പിയിലെ 30, കോൺഗ്രസിലെ 14, ബി.എസ്.പിയിലെ 12 സ്ഥാനാർത്ഥികൾ ഒരു കോടിക്ക് മുകളിൽ സ്വത്തുള്ളവരാണ്. 5 സ്ഥാനാർത്ഥികൾക്ക് സ്വത്തുക്കളൊന്നുമില്ല.