
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജൻ സി.എൻ.ജി (എച്ച്.സി.എൻ.ജി) ഇന്ധനം ഉപയോഗിച്ചുള്ള ബസുകൾ സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ നഗരമെന്ന ഖ്യാതി ഡൽഹിക്ക്. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ 50 ബി.എസ്-4 സി.എൻ.ജി ബസുകളിൽ ഹൈഡ്രജൻ സി.എൻ.ജി ഉപയോഗിച്ചുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
സാധാരണ സി.എൻ.ജി വാഹനങ്ങളെ അപേക്ഷിച്ച് കാർബൺ മോണോക്‌സൈഡിന്റെ അളവിൽ 70 ശതമാനം കുറവു വരുമെന്നതാണ് ഹൈഡ്രജൻ സി.എൻ.ജി ഇന്ധനം ഉപയോഗിച്ചാലുള്ള നേട്ടം. പ്രകൃതി വാതകത്തിൽനിന്ന് 15-30 ശതമാനം ഹൈഡ്രജൻ അടങ്ങുന്ന എച്ച്.സി.എൻ.ജി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഐ.ഒ.സി ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിരുന്നു. 4 ടൺ ഉത്പാദിപ്പിക്കാവുന്ന പ്ലാന്റ് ഡൽഹിയിൽ തുടങ്ങിയിട്ടുണ്ട്.