
ന്യൂഡൽഹി: ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ് അനുകൂല മുദ്രാവാക്യം.
ഇന്നലെ സരൺ ജില്ലയിലെ പാർസ മണ്ഡലത്തിലെ ജെ.ഡി.യു സ്ഥാനാർത്ഥി ചന്ദ്രിക റായിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലാണ് സംഭവം. നിതീഷ് സംസാരിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്ന് ചിലർ ലാലു സിന്ദാബാദ് മുദ്രാവാക്യം മുഴക്കി. ചിലർ നിതീഷ്‌കുമാറിനെതിരെയും മുദ്രാവാക്യം മുഴക്കി. ഇതോടെ നിതീഷ്‌കുമാർ ക്ഷുഭിതനായി. ഇവിടെ കിടന്ന് ബഹളം വയ്ക്കരുതെന്ന് പറഞ്ഞ നിതീഷ് വോട്ടുചെയ്യാൻ താത്പര്യമില്ലെങ്കിൽ ചെയ്യേണ്ടെന്നും പറഞ്ഞു.