tunnel

 ലഡാക്ക്, കാശ്‌മീർ മേഖലയിൽ 10 തുരങ്കങ്ങൾ

ന്യൂഡൽഹി: പാകിസ്ഥാനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന കാശ്‌മീർ, ലഡാക്ക് മേഖലയിൽ ദ്രുത ഗതിയിൽ സൈനിക നീക്കം ലക്ഷ്യമിട്ട് ഇന്ത്യ നൂറുകിലോമീറ്ററോളം ദൈർഘ്യത്തിൽ പത്ത് തുരങ്കങ്ങൾ നിർമ്മിക്കുന്നു. ഹിമാലയൻ മലനിരകളിൽ നിർമ്മിക്കുന്ന തുരങ്കങ്ങളിൽ ചിലത് 17,000 അടി ഉയരത്തിന് മുകളിലൂടെയാണ് കടന്നു പോകുക. കടുത്ത മഞ്ഞു വീഴ്‌ച മൂലം ശൈത്യകാലത്ത് സൈനിക വാഹനങ്ങൾക്കും സാധനങ്ങൾ കയറ്റിയ ട്രക്കുകൾക്കും നിലവിലെ റോഡുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വർഷംമുഴുവൻ ഗതാഗത യോഗ്യമായ തുരങ്കങ്ങൾ നിർമ്മിക്കുന്നത്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണം.

ലഡാക്കിൽ എട്ട്

1. ഖർദംഗ് ലാ തുരങ്കം (7കിലോമീറ്റർ)

ലേയിൽ നിന്ന് ചൈനാ - പാക് അതിർത്തിയിൽ സിയാച്ചിൻ മഞ്ഞുമലയുടെ താഴ്വരയായ നുബ്രയിലേക്ക്. സഞ്ചാരികളുടെ ഇഷ്‌ടപാതയായ നുബ്ര-ലഡാക് റൂട്ടിൽ വർഷം മുഴുവനും ഗതാഗതം സാദ്ധ്യം.

2. കരുവിൽ നിന്ന് ലഡാക്കിലെ ടാംഗ്‌സെയിലേക്ക് (8കി.മീ, 17,580 അടി ഉയരെ): പാംഗോംഗ് തടാകത്തിന് സമീപത്തേക്കെത്തും.

3. ഷൻകുലാ തുരങ്കം (7കി.മീ,16,703 അടി ഉയരം): നിമ്മു-ഡാർച്ചാ-പദം റോഡിൽ ഷൻകുലാ പാസിലൂടെ ലഡാക്കിൽ വർഷം മുഴുവൻ ഗതാഗതം സാദ്ധ്യമാക്കാൻ.

4. സാസർ ലാ തുരങ്കം (10കി.മീ, 17,800 അടി ഉയരെ):

ഇപ്പോൾ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന വടക്കൻ ലഡാക്കിലെ ദൗലത് ബേഗ് ഓൾഡി (ഡി.ബി.ഒ), ഡെപസാംഗ് മേഖലകളെ ബന്ധിപ്പിക്കാൻ. അതിർത്തിയിലെ ഡി.ബി.ഒ വ്യോമതാവളത്തിൽ നിന്നും 100 കി.മീ നീളുന്ന ബദൽ പാത വഴി വർഷം മുഴുവൻ ഗതാഗതം ഉറപ്പാക്കാം.

5. ബരാലാചാ പാസ് തുരങ്കം (14.7കി.മീ, 16,000 അടി ഉയരെ): മനാലി സർച്ചു ഹൈവേയിൽ

6. ലാചുംഗ് തുരങ്കം (7.32കി.മീ, 17,480 അടി ഉയരെ): മനാലി-ലേ ഹൈവേയിൽ

7. താങ്‌ലാംഗ് തുരങ്കം (7.32കി.മീ, 16,000 അടി ഉയരെ): മനാലി-ലേ ഹൈവേയിൽ

8. ലഡാക്കിനെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന സോജിലാ തുരങ്കം

(14കി.മീ, 11,500 അടി ഉയരെ)

പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന കാർഗിൽ, ദ്രാസ്, ലേ പാതയിലൂടെ ഗതാഗതം സുഗമമാക്കാൻ. നിർമ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി നിർവഹിച്ചു.

കാശ്‌മീരിൽ രണ്ട്:

9. റസ്ദാംഗ് തുരങ്കം(18കിമീ, 11,672 അടി ഉയരെ): വടക്കൻ കാശ്‌മീരിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ഗുരേസിലേക്ക്

10. സാധ്‌നാ തുരങ്കം (6കി.മീ, 10,269കി.മീ): കുപ്‌വാര ജില്ലയിലെ താങ്ധറിലേക്ക്