modi

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകളെ ദുർഗാ ദേവിയെ പോലെ കണ്ട് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ബംഗാൾ ഘടകം സംഘടിപ്പിച്ച ദുർഗാപൂജ ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ ശാക്തീകരണത്തിനായി ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ദുർഗാ ദേവിയെ ശക്തിയുടെ പ്രതീകമായാണ് ആരാധിക്കുന്നത്. 22 കോടി വനിതകൾക്ക് ജൻധൻ അക്കൗണ്ട്, മുദ്രയ്ക്ക് കീഴിൽ വായ്പകൾ, പെൺകുട്ടികളുടെ പഠനത്തിനായുള്ള പദ്ധതി, സായുധസേനകളിൽ വനിതകൾക്ക് പെർമനന്റ് കമ്മിഷൻ, പ്രസവാവധി ഉയർത്തി തുടങ്ങിയവ സ്ത്രീ ശാക്തീകരണത്തിന് എടുത്ത നടപടികളാണ്. വധശിക്ഷ വരെ ഉൾപ്പെടുത്തി സ്ത്രീപീഡനങ്ങൾക്കെതിരായ നിയമങ്ങൾ ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.