jee

ന്യൂഡൽഹി: അഖിലേന്ത്യാ എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ അടുത്തവർഷം മുതൽ കൂടുതൽ പ്രാദേശിക ഭാഷകളിൽ നടത്തും. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളിലാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്തുന്നത്.