
ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് ബീഹാറിലെത്തും.
ഡെഹ്രിയിലാണ് മോദിയുടെ ആദ്യ റാലി. തുടർന്ന് ഗയയിലും ബഗൽപുരിലും റാലികളിൽ പങ്കെടുക്കും. രാഹുൽ നവാഡ ജില്ലയിലെ ഹിസുവയിലും ബഗൽപുരിലെ ഖേൽഗാവിലുമായി രണ്ട് പ്രചാരണ റാലികളിൽ പങ്കെടുക്കും. ഹിസുവയിലെ റാലിയിൽ ആർ.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവും ഒപ്പമുണ്ടാകും. മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ മോദി 12 റാലികളും രാഹുൽ ആറു റാലികളിലുമാണ് പങ്കെടുക്കുക.