
ന്യൂഡൽഹി: തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. ഇന്നലെ 54,366 പുതിയ രോഗികൾ. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 77,61,312 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 690 മരണം. ആകെ മരണം 1,17,306 ആയി ഉയർന്നു.
നിലവിൽ 6,95,509 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ ചികിത്സയിലുളള ആളുകളുടെ എണ്ണത്തിൽ 20,303 പേരുടെ കുറവുണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനിടെ 73,979 പേരാണ് രോഗമുക്തി നേടിയത്. തുടർച്ചയായ ദിവസങ്ങളിൽ രോഗബാധിതരേക്കാൾ കൂടുതലാണ് രോഗമുക്തരായവരുടെ എണ്ണം. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 69,48,497 ആയി ഉയർന്നു.