arnab

ന്യൂഡൽഹി: ടി.ആർ.പി. തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ അർണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടി.വിക്കുമെതിരെ പുതിയൊരു കോടതി വിധികൂടി. ചാനലിൽ അർണബ് അവതരിപ്പിക്കുന്ന 'ന്യൂസ് അവർ' എന്ന വാർത്താ പരിപാടിക്ക് ആ പേര് ഉപയോഗിക്കരുതെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്. ടൈംസ് നൗ ചാനൽ ഉടമകളായ ബെന്നറ്റ് കോൾമാൻ കമ്പനി നൽകിയ പരാതിയിലാണ് നടപടി. ന്യൂസ് അവർ എന്നത് തങ്ങളുടെ പരിപാടിയുടെ ടൈറ്റിൽ ആണെന്നും അർണബ് അത് കോപ്പിയടിക്കുകയായിരുന്നെന്നും ടൈംസ് നൗ ഉടമകൾ കോടതിയിൽ പറഞ്ഞു.

അതേസമയം, 'നേഷൻ വാണ്ട്‌സ് ടു നോ' എന്ന ടാഗ്‌ലൈൻ ഉപയോഗിക്കുന്നതിൽ നിന്ന് അർണബിനെ വിലക്കണമെന്ന ടൈംസ് ഗ്രൂപ്പിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. 'നേഷൻ വാണ്ട്‌സ് ടു നോ' എന്നത് അർണബിന്റെ മാത്രം സംഭാവനയല്ലെന്നും എഡിറ്റോറിയൽ ചർച്ചയിലൂടെ രൂപപ്പെട്ടതാണെന്നും അവർ വാദിച്ചെങ്കിലും ഇത് കോടതിയിൽ തെളിയിക്കാനായില്ല. അതിനാൽ കോടതി താത്കാലികമായി ടാഗ്‌ലൈൻ ഉപയോഗിക്കാൻ അർണബിനെ അനുവദിച്ചു.

ഏതെങ്കിലും വാർത്തയുടെ പ്രസംഗത്തിന്റെ / അവതരണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ടിവിയ്ക്ക് ഈ ടാഗ്‌ലൈൻ ഉപയോഗിക്കാമെന്ന് ജസ്റ്റിസ് ജയന്ത് നാഥിന്റെ സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ അനുമതി താത്കാലികമാണെന്ന് കോടതി വ്യക്തമാക്കി. ടൈംസ് നൗ തെളിവ് ഹാജരാക്കുന്ന മുറയ്ക്ക് അതും നഷ്ടപ്പെ

ട്ടേക്കാം.