
ന്യൂഡൽഹി: രാജ്യത്ത് സവാള വില കുതിച്ചുയരുന്നതിനിടെ 550 കിലോ സവാള മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൂനെയിലെ മൗജെ ദേവ്ജലി ഗ്രാമത്തിലാണ് സംഭവം. രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു.
സഞ്ജയ്, പോപറ്റ് കാലെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരെ ഐ.പി.സി 371, 511 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിൽ ഉള്ളിവില കുതിക്കുകയാണ്. ഇതിനകം തന്നെ കിലോയ്ക്ക് നൂറ് രൂപയിലധികമാണ് വില. അധികമഴയും വെള്ളപ്പൊക്കവുമാണ് വിലകൂടാൻ ഇടയാക്കിയത്. കൃഷിനാശംമൂലം ഉത്പാദനം കുത്തനെ കുറഞ്ഞു. തുടർച്ചയായുണ്ടായ മഴകാരണം സംഭരിച്ചുവച്ചിരുന്ന സവാള നശിച്ചുപോവുകയും ചെയ്തു.