ars

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ ഡയറക്‌ടർ പദവിയടക്കം കേന്ദ്രസർവീസിൽ

ഉന്നത പദവികൾ വഹിച്ച മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ എ.ആർ. ശങ്കരനാരായണൻ (95) അന്തരിച്ചു. തൃശൂർ പെരങ്ങോട്ടുകര അന്തിക്കാട്ട് കുടുംബാംഗമായ ശങ്കരനാരായണൻ ഡൽഹിയിൽ മകൾ ഡോ.എ.എസ്.ലതയ്ക്കൊപ്പമായിരുന്നു താമസം. സംസ്കാരം ലോഥി റോഡ് ശ്മശാനത്തിൽ നടത്തി.

ഭാര്യ: എം.കെ.ശാരദ. മക്കൾ:ഡോ.എ.എസ്.ലത (എൻഡോക്രനോളജിസ്​റ്റ്,ഡൽഹി),സുധാശങ്കർ (സർട്ടിഫൈഡ് നോൺവയലന്റ് കമ്മ്യൂണിക്കേഷൻ ട്രെയിനർ,ഡൽഹി). മരുമക്കൾ:ഡോ.എ.പി.മിശ്ര (ഡൽഹി),ഡോ.ദിപാങ്കർ റോയ് (ഓർഗനൈസേഷൻ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്,ഡൽഹി).

ഇന്ദിരാഗാന്ധിയുടെ ഓഫീസിൽ നിർണായക സ്വാധീനമുള്ള മലയാളി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.