supreme-court

കൂട്ടുപലിശ ഒഴിവാക്കാൻ മാർഗ്ഗരേഖയായി

ന്യൂഡൽഹി:രണ്ടു കോടി വരെയുള്ള വായ്പകൾക്ക് കൊവിഡ് പശ്ചാത്തലത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ച ആറ് മാസത്ത കൂട്ടുപലിശ ഈടാക്കിയത് നവംബർ 5ന് മുമ്പ് തിരിച്ചു നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ഈ തുക 5ന് മുമ്പായി ഇവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ എല്ലാ വായ്‌പാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയതായും കേന്ദ്ര ധനമന്ത്രാലയം സത്യവാങ്മൂലത്തിൽ അറിയിച്ചു.

മൊറട്ടോറിയം ആനുകൂല്യം പൂർണമായും, ഭാഗികമായും വിനിയോഗിച്ചവർക്കും, തീരെ ഉപയോഗിക്കാത്തവർക്കും ആനുകൂല്യം ലഭിക്കും. മാർച്ച് 27, മേയ് 23 തീയതികളിൽ ആർ.ബി.ഐ ഇറക്കിയ സർക്കുലർ പ്രകാരമാണിത്.

ഇക്കൊല്ലം മാർച്ച് 1 മുതൽ ആഗസ്റ്റ് 31വരെയുള്ള മൊറട്ടോറിയം കാലയളവിലാണ് മുതലും സാധാരണ പലിശയും ചേർന്ന തുകയ്‌ക്ക് കൂട്ടുപലിശ കണക്കാക്കിയത്.

ആർ.ബി.ഐ പദ്ധതി പ്രകാരം കൂട്ടുപലിശ ഒഴിവാക്കൽ എത്രയും വേഗം നടപ്പാക്കണമെന്ന് ഒക്ടോബർ 14ന് ജസ്റ്റിസ് അശോക് ഭൂഷണിന്റെ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. സ‌ർക്കാരിന്റെ നടപടികൾ വിലയിരുത്താൻ നവംബർ 2ന് സുപ്രീംകോടതി കോടതി വീണ്ടും വാദം കേൾക്കും.

രണ്ട് കോടി വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കാനുള്ള മാർഗ നിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന് എക്‌സ് ഗ്രേഷ്യയായി പണം നൽകുന്നതിനുള്ള മാർഗനിർദ്ദേശങ്ങളാണ് ഡിപ്പാർട്ട്മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസ് പുറത്തിറക്കിയത്. പലിശ കണക്കാക്കാനുള്ള നിർദ്ദേശങ്ങൾ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അയച്ചിട്ടുണ്ട്.

ഒഴിവാക്കുന്ന കൂട്ടുപലിശത്തുക ബാങ്കുകൾക്ക് സർക്കാർ നൽകും. ഇതിന് 5,500 - 6000 കോടിയുടെ ബാദ്ധ്യത സർക്കാരിനുണ്ടാകും.


ഇളവുകൾ ആർക്കൊക്കെ