
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 90 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തർ എഴുപത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേരാണ് രോഗമുക്തി നേടിയത്. 50,129 പുതിയ രോഗികളും 578 മരണവും റിപ്പോർട്ട് ചെയ്തു.
ആക്ടീവ് കേസുകൾ 6,68,154 ആണ്. ആകെ രോഗബാധിതരുടെ 8.50 ശതമാനം മാത്രമാണിത്. ഒക്ടോബർ രണ്ടിന് ശേഷം തുടർച്ചയായി പ്രതിദിന മരണം 1,100ന് താഴെയാണ്. മരണനിരക്ക് 1.51 ശതമാനം. പുതിയ കേസുകളിൽ 79 ശതമാനവും 10 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ.
രാജ്യത്തെ കൊവിഡ് രോഗികൾ 79 ലക്ഷം പിന്നിട്ടു. മരണം 1.18 ലക്ഷവും കടന്നു.
കർണാടകയിൽ രോഗികൾ എട്ടുലക്ഷം കടന്നു.
റിസർവ് ബാങ്ക് ഗവർണർക്ക് കൊവിഡ്
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിന് കൊവിഡ്. ഐസൊലേഷനിലിരുന്ന് ജോലി തുടരുമെന്നും റിസർവ് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് ബാധിച്ച തമിഴ്‌നാട് കൃഷിമന്ത്രി ആർ.ദൊരൈകണ്ണിന്റെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററിലേക്ക് മാറ്റി.