cpm

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങാൻ സി.പി.എം. ഒക്ടോബ‌ർ 30,31ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ വിശദമായ ചർച്ച നടക്കും. രാഷ്ട്രീയസാഹചര്യം സംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു നൽകും. ഇന്നലെ ചേർന്ന പി.ബി യോഗം തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തി. കേരളത്തെക്കൂടാതെ, പശ്ചിമബംഗാൾ, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലാണ് അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ വേഗത്തിലാക്കാനാണ് ധാരണ.

കേരള കോൺഗ്രസ് മാണി വിഭാഗത്തെ എൽ.ഡി.എഫിലെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള നേതൃത്വം പി.ബിയിൽ റിപ്പോർട്ടു ചെയ്തു. നവംബർ 26ന് പ്രഖ്യാപിച്ചിട്ടുള്ള തൊഴിലാളി പണിമുടക്കിനെ പിന്തുണയ്ക്കാനും പി.ബി യോഗത്തിൽ തീരുമാനമായി.