bihar-election

ന്യൂഡൽഹി: ബീഹാറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപിക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. തെക്കൻ ബീഹാറിലെ 71 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം മുൻതൂക്കം നേടിയ മേഖലകളാണിത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്കായിരുന്നു മേൽകൈ.

അതിനിടെ നേതാക്കൾ തമ്മിലുള്ള വാക്പോരും സംസ്ഥാനത്ത് രൂക്ഷമായിട്ടുണ്ട്. എൽ.ജെ.പി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ അഴിമതികൾക്ക് നിതീഷിനെ ജയിലിൽ അടയ്ക്കുമെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.

ഊർജ്ജസ്വലനല്ലാത്ത, ഇടുങ്ങിയ ചിന്താഗതിക്കാരനായ നിതീഷ്‌കുമാറിനെ ജനങ്ങൾ വെറുക്കുന്നുവെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
ബീഹാർ എന്റെ കുടുംബമാണെന്നും ജനങ്ങളെ സേവിക്കലാണ് തന്റെ കടമയെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ഫുൽപരാസിൽ പൊതു റാലിയിൽ പറഞ്ഞു. മറ്റുള്ളവർക്ക് സ്വന്തം മകളും മകനും ഒക്കെയാണ് കുടുംബമെന്നും നിതീഷ് പറഞ്ഞു.