mm-naravane

ന്യൂഡൽഹി: അതിർത്തി വിവാദങ്ങൾക്കിടെ കരസേന മേധാവി ജനറൽ എം.എം നരവനെ നേപ്പാൾ സന്ദർശിക്കുന്നു. നവംബർ ആറു വരെ നീളുന്ന സന്ദർശനത്തിനായി നാലിന് അദ്ദേഹം പുറപ്പെടും. അതിർത്തി സംബന്ധിച്ച വിവാദങ്ങൾ ആരംഭിച്ചശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. തന്ത്രപ്രധാനമായ വിഷയങ്ങൾ ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.