
ന്യൂഡൽഹി: രാജ്യത്തെ വിവിധ ആർമി കമാൻഡുകളുടെ മേധാവികളും ഉന്നത സേനാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന നാലുദിവസത്തെ സമ്മേളനം ഡൽഹിയിൽ തുടങ്ങി. ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സൈന്യത്തിന്റെ നയപരമായ തീരുമാനങ്ങളും അതിർത്തിയിൽ അടക്കം നേരിടുന്ന പ്രശ്‌നങ്ങളും സമ്മേളനം ചർച്ച ചെയ്യും. ബോർഡർ റോഡ് ഓർഗനൈസേഷൻ അതിർത്തിയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളടക്കമുള്ള അടിസ്ഥാന വികസനക്കുറിച്ച് നാലാം ദിവസം വിശദ ചർച്ചയുണ്ട്. തുടർന്ന് കരസേനാ മേധാവി ജനറൽ എം.എം. നാരാവനെ മറുപടി പ്രസംഗം നടത്തും.