
ന്യൂഡൽഹി: ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും അന്തരീക്ഷ വായു മലിനീകരണം തടയാൻ നിയമണ നിർമാണത്തിലുടെ സ്ഥിരം സമിതിയെ കൊണ്ടുവരാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് നിരീക്ഷി2ക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് (റിട്ട.) മദൻ ബി. ലോകൂർ അദ്ധ്യക്ഷനായ ഏകാംഗ കമ്മീഷനെ പിൻവലിച്ചു. മൂന്നോ നാലോ ദിവസത്തിനകം പുതിയ നിയമനിർമാണം നടത്തുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ദസറ ആഘോഷത്തിൽ വൻ തോതിൽ പടക്കം പൊട്ടിച്ചതും കോലം കത്തിച്ചതും പിന്നാലെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുത്തനെ ഉയർത്തി. അന്തരീക്ഷത്തിലെ പൊടി പടലങ്ങൾ കൂടിയതായി ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. ഡൽഹിയിൽ പലയിടങ്ങളിലും അന്തരീക്ഷ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയായ 405 വരെ എത്തി.