
ന്യൂഡൽഹി: വടക്കൻ ലഡാക് അതിർത്തിയിൽ സമാധാനം നിലനിറുത്താനും സൈനിക പിന്മാറ്റത്തിനുള്ള നടപടികൾ ചർച്ച ചെയ്യാനും ഇന്ത്യ-ചൈന സൈനിക കമാൻഡർമാർ ഈയാഴ്‌ച എട്ടാം റൗണ്ട് കൂടിക്കാഴ്‌ച നടത്തിയേക്കും. ലേയിലെ ഫയർ ആൻഡ് ഫ്യൂരി 14-ാം കോർപ്‌സിന്റെ പുതിയ മേധാവിയും മലയാളിയുമായ ലെഫ്. ജനറൽ പി.ജി.കെ മേനോനാകും ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിക്കുക.
അതിർത്തിയിൽ ഇപ്പോഴുള്ള സമാധാന അന്തരീക്ഷം നിലനിർത്താനുള്ള നടപടികൾക്കാണ് ഇരുപക്ഷവും മുൻതൂക്കം നൽകുന്നത്. അതേസമയം ശീതകാലത്തിന് മുൻപ് സൈനിക പിൻമാറ്റം നടത്താൻ ഇന്ത്യ സമ്മർദ്ദം തുടരും.