law

ന്യൂഡൽഹി :ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. നിരപരാധികൾക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്ന് നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീന്റെ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ട് കോടതി പറഞ്ഞു.

നിരപരാധികൾക്കെതിരെ നിയമം ചുമത്തുകയാണ്. പിടിച്ചെടുക്കുന്ന മാംസം പരിശോധനകളില്ലാതെ തന്നെ ബീഫാണെന്ന നിഗമനത്തിലെത്തുകയാണ് പൊലീസ്. റഹ്മുദീന്റെ കേസിലും മാംസത്തിന്റെ ഫോറൻസിക് പരിശോധനയുണ്ടായിട്ടില്ല.

കഴിഞ്ഞ ഒരു മാസമായി റഹ്മുദീൻ തടവിലാണ്. ഇയാൾ ചെയ്ത കുറ്റത്തെ കുറിച്ചും എഫ്.ഐ.ആറിൽ വ്യക്തമായ പരാമർശമില്ല. ഇതോടെയാണ് ജാമ്യം അനുവദിക്കാൻ ഹൈകോടതി തീരുമാനിച്ചത്.