
ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ അൻപത് ശതമാനം ഒ.ബി.സി. സംവരണം ആവശ്യപ്പെട്ട് വിദ്യാർത്ഥികളും തമിഴ്നാട് സർക്കാരും എ.ഡി.എം.കെയും വിദ്യാർത്ഥികളും നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
കഴിഞ്ഞ ജൂലായിൽ കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ,മൂന്ന് മാസത്തിനകം പ്രത്യേക സമിതി ഇതിനായി നയം രൂപീകരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും, ഉടൻ തീർപ്പ് തേടി ഹർജിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ,ഈ ആവശ്യം പ്രായോഗികമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.