sonia

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളെയും പൗരനേതാക്കളെയും വേട്ടയാടാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി. എൻഫോഴ്‌സ്‌മെന്റ്, സി.ബി.ഐ, എൻ.ഐ.എ, നാഷണൽ നാർക്കോട്ടിക്‌സ് ബ്യൂറോ, പൊലീസ് തുടങ്ങിയവ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസുകളുടെ മാത്രം താളത്തിനു തുള്ളുന്നവരായി മാറിയെന്നും ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ സോണിയ കുറ്റപ്പെടുത്തി. ഭരണഘടനാ മാനദണ്ഡങ്ങളും ജനാധിപത്യതത്വങ്ങളും ലംഘിച്ചാണ് ഈ അധികാരദുർവിനിയോഗമെന്നും സോണിയ വിമർശിച്ചു.