covid

ന്യൂഡൽഹി: കൊവിഡ് കേസുകളുയരുമ്പോഴും മരണനിരക്ക് കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിൽ. 0.34 ശതമാനമാണ് നിലവിൽ കേരളത്തിലെ കൊവിഡ് മരണനിരക്ക്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറം, അരുണാചൽ പ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ദാദ്ര– നഗർഹവേലി എന്നിവിടങ്ങളിൽ മാത്രമാണ് കേരളത്തേക്കാൾ കുറഞ്ഞ കോവിഡ് മരണനിരക്കുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മണിപ്പൂരിൽ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ദാദ്രനഗർഹവേലിയിൽ 0.06 ശതമാനമാണ് മരണനിരക്ക്. അരുണാചലിൽ 0.23 ശതമാനം.
കേരളത്തെ കൂടാതെ നാഗാലാൻഡ് (0.36 ശതമാനം), അസം (0.44 ശതമാനം),ഒഡിഷ (0.44 ശതമാനം), ബീഹാർ (0.50 ശതമാനം), തെലങ്കാന (0.57 ശതമാനം), മണിപ്പുർ (0.81 ശതമാനം), ആന്ധ്ര (0.82 ശതമാനം), ജാർഖണ്ഡ് (0.87 ശതമാനം), മേഘാലയ (0.90 ശതമാനം), രാജസ്ഥാൻ (0.99 ശതമാനം) എന്നീ സംസ്ഥാനങ്ങളിലും മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്.