
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. upsc.gov.in, upsconline.nic.in വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. യോഗ്യത നേടിയവർ മെയിൻ പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകണം. ഇന്നു മുതൽ നവംബർ 11 വരെ കമ്മിഷന്റെ വെബ്‌സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാവും. സിവിൽ സർവീസസ് മെയിൻ പരീക്ഷ 2021 ജനുവരി 8ന് തുടങ്ങും.