sc

ന്യൂഡൽഹി: ക്രിമിനൽ കേസുകളുടെ വാദങ്ങൾക്ക് പ്രത്യേക നിയമമുണ്ടാക്കാൻ സുപ്രീംകോടതി ഹൈക്കോടതികളോട് നിർദ്ദേശിച്ചു.

ക്രിമിനൽ കേസുകളുടെ വാദങ്ങളെക്കുറിച്ച് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ 2017 മാർച്ചിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. വിഷയം പഠിച്ച അമിക്കസ്‌ക്യൂറി റിപ്പോ‌ർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ പുതിയ നിർദേശം. നാലാഴ്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

വിചാരണകോടതികളിലും ഹൈക്കോടതികളിലും ക്രിമിനൽ കേസുകളുടെ വാദത്തിന് പല കീഴ്‌വഴക്കങ്ങളാണ്. ഇത് പലപ്പോഴും അഭിഭാഷകരേയും പ്രതികളെയും വാദികളേയും ബുദ്ധിമുട്ടിലാക്കുന്നു. അതിനാലാണ് ഏകീകൃത രീതി ആവിഷ്കരിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.