
ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുതിയ കർഷക നിയമങ്ങൾക്കെതിരെ പഞ്ചാബിലടക്കം നടക്കുന്ന പ്രതിഷേധങ്ങൾ നിരോധിക്കണമെന്ന ഹിന്ദു ധർമ പരിഷത്തിന്റെ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. രാജ്യത്താകെ നടക്കുന്ന പ്രതിഷേധങ്ങൾ തടയാൻ പൊതുവായൊരു നിർദ്ദേശം പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നിയമവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളിൽ കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.