
ചൈനയെ രൂക്ഷമായി വിമർശിച്ച് പോംപിയോ
ന്യൂഡൽഹി: ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും മേഖലയിലെ സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും ചൈന ഉയർത്തുന്ന ഭീഷണി നേരിടാൻ ഒപ്പമുണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അമേരിക്ക ഇന്ത്യയുമായി പ്രതിരോധ വിവരങ്ങൾ പങ്കിടാനുള്ള സുപ്രധാന കരാർ ഒപ്പിടുകയും ചെയ്‌തു.
ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോ ഓപ്പറേഷൻ എഗ്രിമെന്റ് (ബെക്കാ) എന്ന ഈ കരാർ പ്രകാരം, ചൈനയെയും പാകിസ്ഥാനെയും നിരീക്ഷിക്കാൻ അമേരിക്കൻ ചാര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയ്‌ക്ക് ലഭ്യമാകും.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് ടി. എസ്‌പറും ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായി നടത്തിയ ( 2 + 2 ) ചർച്ചയിലാണ് നിർണായക തീരുമാനങ്ങൾ. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ അതിർത്തിയിലെ ചൈനീസ് അതിക്രമങ്ങളെപ്പറ്റി മാർക്ക് ടി. എസ്‌പറുമായി പ്രത്യേക ചർച്ചയും നടത്തി.
സംയുക്ത പ്രസ്താവനയിൽ ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ച മൈക്ക് പോംപിയോ പിന്നീട് ഡൽഹിയിലെ യുദ്ധസ്‌മാരകം സന്ദർശിച്ച ശേഷം അതിർത്തിയിലെ സംഘർഷം പരാമർശിക്കവേ ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയെ രൂക്ഷമായി വിമർശിച്ചു.
ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളം കൊലപ്പെടുത്തിയ ഇരുപത് ഭടന്മാർ ഉൾപ്പെടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് വേണ്ടി ജീവത്യാഗം ചെയ്‌ത ധീരരായ ഇന്ത്യൻ സൈനികരെ യുദ്ധസ്മാരകത്തിൽ ഞങ്ങൾ ആദരിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തെ ഇഷ്‌ടപ്പെടുന്നില്ല. അവരുടെ നടപടികൾ സുതാര്യമല്ല. അവർ നിയമവാഴ്‌ചയെ മാനിക്കുന്നില്ല. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിയിൽ തുടങ്ങി മേഖലയിലെ സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തുന്ന ഭീഷണികൾ വരെ നേരിടാനുള്ള സഹകരണമാണ് ഇന്ത്യയുമായുള്ളതെന്നും പോംപിയോ പറഞ്ഞു.
ബെക്കാ കരാർ പ്രകാരം കൈമാറുന്നത്
ഇന്ത്യയുടെ നേട്ടം:
ഇന്നലെ ഒപ്പിട്ട മറ്റ് കരാറുകൾ: