bihar

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തെക്കൻ ബീഹാറിലെ 71 മണ്ഡലങ്ങളിലാണ് പോളിംഗ്. 2.14 കോടി വോട്ടർമാർ 1066 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. മുൻ മുഖ്യമന്ത്രിയും എച്ച്.എ.എം നേതാവുമായ ജതിൻ റാം മാഞ്ചി , ഷൂട്ടിംഗ് താരം-ശ്രേയസി സിംഗ് എന്നിവരും നിതീഷ് കുമാർ മന്ത്രിസഭയിലെ ആറു മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്.

കൊവിഡ് രോഗികൾക്ക് അവസാനമണിക്കൂറിൽ വോട്ടുചെയ്യാൻ അവസരമുണ്ട്. 80 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ടും അനുവദിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടം നവംബർ 3 ന് 94 മണ്ഡലങ്ങളിലും മൂന്നാംഘട്ടം 7ന് 78 മണ്ഡലങ്ങളിലും നടക്കും. നവംബർ 10നാണ് ഫലപ്രഖ്യാപനം.