cpm-

ന്യൂഡൽഹി: കേരളത്തിൽ കേസന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയ്ക്ക് നൽകിയിട്ടുള്ള പൊതുസമ്മത വ്യവസ്ഥ റദ്ദാക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗീകാരം നൽകി. സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പി.ബി വിലയിരുത്തി.വിവാദമായ ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഏകപക്ഷീയമായി തീരുമാനിച്ചതാണ് സംസ്ഥാന സർക്കാരിനെ സി.ബി.ഐയ്‌ക്കെതിരെ നീങ്ങാൻ പ്രേരിപ്പിച്ചത്. സി.പി.എം സംസ്ഥാന ഘടകവും പൊതുസമ്മത വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.